Advertisement

40ലധികം പൗരന്മാർക്ക് തൊഴിൽ നൽകിയെന്ന് വ്യാജരേഖ; യുഎഇയിൽ കമ്പനി ഡയറക്ടർക്ക് തടവുശിക്ഷ

December 24, 2022
Google News 1 minute Read

40ലധികം യുഎഇ പൗരന്മാർക്ക് തൊഴിൽ നൽകിയെന്ന് വ്യാജരേഖ ചമച്ച കമ്പനി ഡയറക്ടർക്ക് തടവുശിക്ഷ. വ്യാജ ഇ രേഖകളും തൊഴിലാളി കരാർ രേഖകളുമൊക്കെ ഉണ്ടാക്കി എമിറേറ്റി പൗരന്മാരെ ജോലിക്ക് നിയമിച്ചെന്ന് കാണിച്ചതിനാണ് നടപടി. എമിറേറ്റി പൗരന്മാർക്ക് തൊഴിൽ നൽകുമ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായം കൈക്കലാക്കാനായിരുന്നു തട്ടിപ്പ്.

തട്ടിപ്പിനെപ്പറ്റി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം യുഎഇ അറ്റോർണി ജനറലിന് മുന്നറിയിപ്പ് നൽകി. തുടർന്ന് അറ്റോർണി ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പ് തെളിയിക്കപ്പെട്ടാൽ കനത്ത പിഴയും തടവ് ശിക്ഷയും ലഭിക്കും.

Story Highlights: uae fake job documents jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here