Advertisement

വളർത്തു മൃഗങ്ങളെ കൊന്നൊടുക്കാൻ ആഹ്വാനം ഉണ്ടോ ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

December 25, 2022
Google News 3 minutes Read
did world economic forum asked owners to kill domestic animals

വീട്ടിലെ പൊന്നോമനകളാണ് വളർത്ത് മൃഗങ്ങൾ. അവയ്ക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും നമ്മെ മുറിവേൽപ്പിക്കും. ഇപ്പോഴിതാ വളർത്ത് മൃഗങ്ങളുടെ ഉടമകളെ ആശങ്കയിലാക്കുന്ന ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ( did world economic forum asked owners to kill domestic animals )

രാജ്യവ്യാപകമായി വളർത്തു മൃഗങ്ങളെ കൊന്നൊടുക്കാൻ വേൾഡ് എക്കണോമിക് ഫോറവും പരിസ്ഥിതി പ്രവർത്തകരും ആഹ്വാനം ചെയതുവെന്നാണ് വാർത്ത. അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബണിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തുവെന്നായിരുന്നു പ്രചാരണം. നിരവധി പേരാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Read Also: വിവാഹ രജിസ്‌ട്രേഷന് ഇനിമുതല്‍ മതം ബാധകമല്ലേ? വാട്ട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? [24 Fact Check]

എന്നാൽ ഈ വാർത്ത വ്യാജമാണ്. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ആഹ്വാനം വേൾഡ് എക്കണോമിക് ഫോറവും പരിസ്ഥിതി പ്രവർത്തകരും നടത്തിയിട്ടില്ല എന്നതാണ് വസ്തുത.

Story Highlights: did world economic forum asked owners to kill domestic animals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here