Advertisement

‘സാഹോദര്യത്തിന് മുൻഗണന’; കശ്മീരിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് മുസ്ലീം വിശ്വാസികൾ

December 25, 2022
Google News 2 minutes Read

ശമനമില്ലാത്ത തണുപ്പിന്റെ നടുവിൽ, യേശുക്രിസ്തുവിന്റെ ജന്മദിനം ഇന്ന് കശ്മീരിൽ ആഘോഷിച്ചു. കശ്മീരിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് മുസ്ലീം വിശ്വാസികൾ. ശ്രീനഗർ നഗരത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ ഒരു കൂട്ടം പ്രാദേശിക മുസ്ലീം വിശ്വാസികളും പങ്കുചേർന്നു.(Muslims join Christmas celebrations in Srinagar)

കശ്മീർ എല്ലായ്‌പ്പോഴും വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമസ്ഥാനമാണെന്നും, തങ്ങൾ ഇന്ത്യയുടെ മതേതരസംസ്ക്കാരത്തെ അഭിമാനപൂർവ്വം അംഗീകരിക്കുന്നവരാണെന്നും ഇസ്ലാം വിശ്വാസികൾ പറഞ്ഞു.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ക്രിസ്ത്യൻ സഹോദരങ്ങളുമായി ആശംസകൾ കൈമാറുകയും സാന്താ തൊപ്പികൾ ധരിച്ച് സന്തോഷം പങ്കിടുകയും ചെയ്തു.

ക്രിസ്ത്യൻ സഹോദരങ്ങൾക്കൊപ്പം പെരുന്നാൾ ആഘോഷിക്കാനും സാമുദായിക സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് തങ്ങൾ പള്ളിയിൽ എത്തിയതെന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ മൗലാന അബ്ദുല്ല പറഞ്ഞു.

Story Highlights: Muslims join Christmas celebrations in Srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here