‘പാരാഗ്ലൈഡർ തുറന്നില്ല’, 50 അടി താഴ്ചയിലേക്ക് വീണ കൊറിയൻ പൗരന് ദാരുണാന്ത്യം

ഗുജറാത്തിൽ പാരാഗ്ലൈഡർ തുറക്കാത്തതിനെ തുടർന്ന് 50 അടി താഴ്ചയിലേക്ക് വീണ് ദക്ഷിണ കൊറിയൻ പൗരന് ദാരുണാന്ത്യം. ജില്ലയിലെ കാഡി ടൗണിന് സമീപം വിസത്പുര ഗ്രാമത്തിലെ സ്കൂൾ ഗ്രൗണ്ടിൽ ശനിയാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം.(south korean man dies in paragliding accident)
ദക്ഷിണ കൊറിയൻ പൗരനായ ഷിൻ ബിയോങ് മൂൺ(50) ആണ് പാരച്യൂട്ട് തുറക്കാൻ കഴിയാതെ താഴോട്ട് വീണ് മരിച്ചത്. പാരച്യൂട്ടിന്റെ മേലാപ്പ് തുറക്കാത്തതിനെ തുടർന്ന് ബാലൻസ് നഷടപ്പെടുകയും താഴേക്ക് വീഴുകയുമായിരുന്നുവെന്ന് കാദി പൊലീസ് ഇൻസ്പെക്ടർ നികുഞ്ച് പട്ടേൽ പറഞ്ഞു.
Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?
സംഭവത്തിൽ അപകട മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. താഴേക്ക് വീണ ഷിൻ ബിയോങ് മൂണിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മരിച്ച ഷിൻ ബിയോങിന്റെ വഡോദരയിലെ ബന്ധുക്കളുമായും കൊറിയൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദക്ഷിണ കൊറിയയിലേക്ക് അയക്കുമെന്ന് കാദി പൊലീസ് ഇൻസ്പെക്ടർ നികുഞ്ച് പട്ടേൽ പറഞ്ഞു.
Story Highlights: south korean man dies in paragliding accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here