Advertisement

രണ്ടാം വാര്‍ഷികാഘോഷത്തില്‍ റിയാദിലെ സാമൂഹിക മാധ്യമ കൂട്ടായ്മ

December 25, 2022
Google News 2 minutes Read
team capital city second year anniversary

റിയാദിലെ സാമൂഹിക മാധ്യമ കൂട്ടായ്മ ‘ടീം കാപിറ്റല്‍ സിറ്റി’ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഡിസംബര്‍ 31 ന് വൈകീട്ട് 6.00ന് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. സൗദിയിലെ കലാകാരന്മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഗായകരും കോമഡി കലാകാരന്‍മാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

കലാകാരന്മാരായ നിസാര്‍ വയനാട്, ബിബിന്‍ സേവ്യര്‍, ജസീല പര്‍വീന്‍, രാജ സാഹിബ് എന്നിവര്‍ അരങ്ങിലെത്തും. പരിപാടിയില്‍ ‘നോണ്‍ സ്റ്റോപ്പ് മ്യൂസിക്, കോമഡി ഷോ എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read Also: വർക്ക് ഫ്രം ഹോം എടുക്കാൻ പറ്റിയ ഇടം ഏത് ? രണ്ടാം റാങ്ക് നേടി കുവൈറ്റ്

വാര്‍ത്താ സമ്മേളനത്തില്‍ മന്‍സൂര്‍ ചെമ്മല, നസീം നസീര്‍, ബിന്‍യാമിന്‍ ബില്‍റു, ഷമീര്‍ പാലോട്, മുഹമ്മദ് നിയാസ്, ഷഫീക്ക് കടൂരന്‍, ജംഷിദ് എന്നിവര്‍ പങ്കെടുത്തു.

Story Highlights: team capital city second year anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here