Advertisement

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ്; വകഭേദമേത് എന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു

December 26, 2022
Google News 2 minutes Read
indian returned from china confirmed covid positive

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തി ഇത് കണ്ടെത്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ 7 ദിവസത്തെ സ്വയം നിരിക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.

നേരത്തെ, ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയിലാണ് രാജ്യം. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്സിനേഷനിലൂടെയോ ആർജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

Story Highlights: indian returned from china confirmed covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here