സഹോദരിയ്ക്ക് പ്രണയബന്ധം; 22കാരിയെ സഹോദരൻ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു

പ്രണയബന്ധത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ പാർലി എന്ന ഗ്രാമത്തിലാണ് 22കാരിയായ ശിവാനി സിംഗിനെ സഹോദരൻ ഹിമാൻശു സിംഗ് കൊലപ്പെടുത്തിയത്. സഹോദരിയെ കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടു. ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
അഞ്ച് മാസം മുൻപ് മാതാപിതാക്കൾ മരണപ്പെട്ടതോടെ ഹിമാൻശുവും ശിവാനിയും ഒറ്റക്കായിരുന്നു താമസം. ഗ്രാമത്തിലെ ഒരാളുമായി ശിവാനിക്കുണ്ടായിരുന്ന പ്രണയബന്ധത്തെ ഹിമാൻശു എതിർത്തിരുന്നു. സംഭവ ദിവസം ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് ശിവാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഹിമാൻശു മൃതദേഹം വീട്ടിൽ കുഴിച്ചിട്ടു. പെൺകുട്ടിയെ പരാതിയില്ലെന്ന് കാട്ടി ഗ്രാമീണർ പൊലീസിനു പരാതിനൽകി. പൊലീസെത്തി അന്വേഷിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് ഹിമാൻശു പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു മുറിയിലെ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു. ഇതോടെ ഹിമാൻശു കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു.
Story Highlights: brother killed sister love affair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here