ഇപിക്കെതിരായ ആരോപണം, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന പേടി; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: കെ സുരേന്ദ്രന്‍

ഇപിക്കെതിരായ ആരോപണത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. ഏജൻസികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. മുൻ മന്ത്രിക്കെതിരെ ആരോപണം വരുമ്പോൾ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പി ജയരാജനുമായി സംസാരിച്ച് മുഖ്യമന്ത്രി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നു.(k surendran about ep jayarajan controversy)
മുഖ്യമന്ത്രി പാർട്ടി കമ്മിറ്റിയിൽ നിന്ന് കേട്ടിട്ടും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. ഇത് പാർട്ടി അന്വേഷിക്കേണ്ട കാര്യമല്ല. കണ്ടില്ലെന്ന് നടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എങ്കിൽ അത് മുഖ്യമന്ത്രിക്ക് പേടിയുള്ളത് കൊണ്ടാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
സിപിഐഎം നേതാക്കളുടെ പ്രധാന ജോലി സ്വർണക്കള്ളക്കടത്ത് അടക്കമുള്ള സാമ്പത്തീക തട്ടിപ്പുകളാണ്.സിപിഐഎം അധോലോക സംഘമായി മാറി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന പേടി മുഖ്യമന്ത്രിക്കുണ്ട്..പ്രാദേശിക സഹകരണ സംഘത്തിൽ നിന്ന് പിരിയുമ്പോൾ 69 ലക്ഷം രൂപ ഇപിയുടെ ഭാര്യക്ക് കിട്ടിയെന്നത് വിശ്വസനീയമല്ല.
ഇപി ജയരാജനെതിരായ ആരോപണം കേവലം ഉൾപാർട്ടി തർക്കമല്ല.വലിയ അഴിമതിയാണ് ഉന്നയിച്ചത്.ഇപി മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണ് പുറത്തുവന്നത്. ഇപി ജയരാജൻ്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരുമെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചെർത്തു.
Story Highlights: k surendran about ep jayarajan controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here