ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പങ്കാളിയുടെ ക്രിസ്മസ് സമ്മാനം; 7 കോടിയുടെ റോൾസ് റോയ്‌സ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി റോള്‍സ് റോയിസ് സമ്മാനിച്ച് പങ്കാളി ജോര്‍ജിന റോഡ്രിഗസ്. മക്കള്‍ക്കൊപ്പം പോര്‍ച്ചുഗലിലായിരുന്നു ക്രിസ്മസ് ആഘോഷം. 7 കോടി രൂപയോളം വിലയുള്ള റോൾസ് റോയ്‌സ് ഡോൺ മോഡലാണ് സമ്മാനിച്ചത്. റോൾസ് റോയൽസിന്റെ ഏക കൺവെർട്ടബിൾ കാർ കൂടിയാണ് റോൾസ് റോയൽസ് ഡോൺ. റൊണാൾഡോ തന്റെ പുതിയ റോൾസ് റോയ്‌സ് ഡോണിൽ ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.(partner presents rolls royce to cristiano ronaldo)
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
ക്രിസ്മസ് സമ്മാനം ഉണ്ടെന്ന് അറിഞ്ഞ റൊണാള്‍ഡോ മക്കളെയും കൂട്ടിയാണ് സമ്മാനം കാണുവാന്‍ എത്തിയത്. ഏഴുകോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയിസ് ഡോണില്‍ കുടുംബാംഗങ്ങള്‌ക്കൊപ്പം റൊണാള്‍ഡോ അല്‍പദൂരം സഞ്ചരിച്ചു. മക്കള്‍ക്ക് സൈക്കിളുകളായിരുന്നു സമ്മാനം. റൊണാള്‍ഡോയുടെ വീടും, ക്രിസ്മസ് വിരുന്നിന് ഒരുക്കിയിരിക്കുന്ന മേശയും ജോര്‍ജിന പങ്കുവച്ച വിഡിയോയില്‍ കാണാം.
ഇന്‍സ്റ്റാഗ്രാം മോഡലായ ജോര്‍ജിന ഒരു പരസ്യത്തില്‍ നിന്ന് ഈടാക്കുന്നത് എട്ടരലക്ഷം യൂറോയാണ്. ജോർജിന റോഡ്രിഗസ് ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിന്റെ വിഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്ലബ്ബ് ഫുട്ബോൾ കളിക്കാരൻ കൂടിയാണ് ക്രിസ്റ്റ്യാനോ. വാഹനങ്ങളോട് കമ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗാരേജിൽ പ്രീമിയം കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇപ്പോഴിതാ ഈ ഗാരേജിൽ പുതിയൊരു കാർ കൂടി എത്തിയിരിക്കുകയാണ്.
Story Highlights: partner presents rolls royce to cristiano ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here