Advertisement

കൊല്ലത്ത് ബീവറേജസ് ഷോപ്പില്‍ മോഷണം; പ്രതിക്കായി വ്യാപക തെരച്ചില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

December 27, 2022
2 minutes Read

കൊല്ലം കൊട്ടിയം തഴുത്തല ബിവറേജ് ഷോപ്പില്‍ മോഷണം. ഷോപ്പിന്റെ മുന്നിലുള്ള ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന വിവിധ ബ്രാന്‍ഡുകളുടെ വിലകൂടിയ മദ്യം മോഷ്ടാവ് കവര്‍ന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Theft at Kollam beverages shop)

ബീവറേജ് കെട്ടിടത്തിന് മുന്നില്‍ ഉള്ള ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് മോഷ്ടാവ് ബിവറേജ് കെട്ടിടത്തില്‍ പ്രവേശിച്ചത്. തടികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള പ്രധാന വാതിലിന്റെ പൂട്ടു പൊള്ളിച്ച മോഷ്ടാവ് അകത്ത് കടന്നു. വിവിധ ബ്രാന്‍ഡുകളിലുള്ള 9810 രൂപയുടെ മദ്യകുപ്പികളാണ് മോഷണം പോയത്. പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ പൊളിക്കാന്‍ മോഷ്ടാവ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ

ഷോപ്പിന്റെ പൂട്ട് പൊളിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസി ജീവനക്കാരെ വിളിച്ച് അറിയിച്ചതോടെയാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. പിന്നാലെ സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ് പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ചടയമംഗലം, കല്ലുവാതുക്കല്‍, ബിവറേജുകളിലെ മോഷണം നടത്തിയ പ്രതി തന്നെയാണ് കൊട്ടിയത്തും മോഷണം നടത്തിയതെന്ന് സംശയമുണ്ട്. കൊട്ടിയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Story Highlights: Theft at Kollam beverages shop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top