തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ചയില്ല; ഇ.പി ജയരാജന്‍ വിഷയം ഇന്ന് സിപിഐഎം പി.ബിയില്‍
തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ഉറച്ച് സി.പി.ഐ.എം ദേശീയ നേതൃത്വം. ഇ.പി ജയരാജന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന നിലപാടിലാണ് പി.ബി യിലെ ഭൂരിപക്ഷം അംഗങ്ങളും. വിഷയം ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗം പരിഗണിയ്ക്കും.(ep jayarajan issue will discuss in cpim PB)
അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇ.പി. ജയരാജന്‍ വിവാദം പോളിറ്റ് ബ്യൂറോ പരിഗണിയ്ക്കുക. വിശദമായ ചര്‍ച്ചയിലേക്ക് കടന്നാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. നിലവില്‍ നേരിട്ട് ഇടപെടാതെ വിഷയം വിലയിരുത്തുക മാത്രം കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ല. ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം പരിഗണിച്ചേക്കും.
അതേസമയം ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തള്ളിയില്ല. മാധ്യമങ്ങള്‍ പറയുന്നത് നിഷേധിക്കലല്ല തന്റെ പണിയെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്. കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.
ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു സിപിഐഎം സംസ്ഥാന സമിതി യോഗം നടന്നത്. സംസ്ഥാന സമിതി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തില്‍ തന്നെയാണ് പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.
Story Highlights: ep jayarajan issue will discuss in cpim PB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here