പാകിസ്താൻ സിനിമാ റിലീസിനൊരുങ്ങി മഹാരാഷ്ട്ര; മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവനിർമാൺ സേന

പാകിസ്താൻ സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്ന മഹാരാഷ്ട്രയിലെ തീയറ്റർ ഉടമകൾക്ക് മുന്നറിയിപ്പുമായി രാജ് താക്കറെയുടെ സംഘടന മഹാരാഷ്ട്ര നവ നിർമാൺ സേന. ‘ദി ലെജൻഡ് ഓഫ് മൗല ജാട്ട്’ എന്ന പാക് സിനിമ ഈ മാസം 30നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാനത്തെ തീയറ്റർ ഉടമകൾക്കും കമ്പനികൾക്കും നവ നിർമാൺ സേന കത്തയച്ചു.
സീ സ്റ്റുഡിയോസ്, മൂവീടൈം സിനിമ, ഓഗസ്റ്റ് എൻ്റർടെയിന്മെൻ്റ്. തിലക് എൻ്റർടെയിന്മെൻ്റ് എന്നിവർക്കൊക്കെ സംഘടന കത്തയച്ചു. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ആദ്യ പാക് സിനിമയാണ് ഇത്.
‘പാകിസ്താനിൽ നിർമിച്ച പാക് താരങ്ങൾ അഭിനയിക്കുന്ന ‘ദി ലെജൻഡ് ഓഫ് മൗല ജാട്ട്’ എന്ന സിനിമ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന് ഞങ്ങളറിഞ്ഞു. പാകിസ്താൻ നിരന്തരമായി നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ല. നമ്മുടെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരുമൊക്കെ ഭീകരവാദികളാൽ കൊല്ലപ്പെട്ടു. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.’- കത്തിൽ മഹാരാഷ്ട്ര നവ നിർമാൺ സേന പറയുന്നു.
Story Highlights: pakistan movie release maharashta nava nirman sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here