Advertisement

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും; വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

December 28, 2022
Google News 2 minutes Read
pinarayi vijayan not respond to controversial issues

സിപിഐഎമ്മിന്റെ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്ക് വേണ്ടത് പറയിപ്പിക്കാം എന്നുകരുതണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൊളിറ്റ് ബ്യൂറോ യോഗത്തിനായി എകെജി ഭവനില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരോടുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസവും ഇപി ജയരാജന്‍ വിവാദത്തിലുള്ള മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് തണുപ്പുണ്ടോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

അതേസമയം വിവാദങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം വിശദീകരണം നല്‍കും. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.പി.ജയരാജന്‍ നല്‍കിയ മറുപടി.

Read Also: ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തല്‍ ഗൗരവതരം; കെ സുധാകരന്‍

അനധികൃത സ്വത്തുസമ്പാദനമെന്ന പി.ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാന്‍ ഇ.പി എത്തില്ലെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ഇ.പിയുടെ തീരുമാനം.’

Story Highlights: pinarayi vijayan not respond to controversial issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here