Advertisement

‘പാപ്പാഞ്ഞി വിവാദം’; കേരളമാണിത്, സമാധാനം പുലരട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി, ഇന്നെങ്ങാനുമായിരുന്നു ഛോട്ടാ മുംബൈ റീലീസെങ്കിലെന്ന് വി കെ പ്രശാന്ത്

December 29, 2022
Google News 3 minutes Read

പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ വിവാദത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും രംഗത്തെത്തി. (facebook post of v shivankutty about pappanji look like modi)

ചിലർക്ക് പഠിച്ചതേ പാടൂ, കേരളമാണിത്, സമാധാനം പുലരട്ടെയെന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ക്രിസ്മസ് പപ്പാഞ്ഞിയുടെ ഫോട്ടോയാണ് ശിവൻകുട്ടി പങ്കുവച്ചത്.

അതേസമയം 2007ൽ റിലീസ് ആയത് കൊണ്ട് മാത്രം രക്ഷപ്പെട്ട സിനിമയാണ് ഛോട്ടാ മുംബൈ ഇന്നെങ്ങാനുമായിരുന്നെങ്കിൽ എന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് കുറിച്ചു. ഛോട്ടാ മുംബൈ സിനിമയുടെ പോസ്റ്റർ അടങ്ങിയ ഫോട്ടോയാണ് പ്രശാന്ത് പങ്കുവച്ചത്.

അതേസമയം തെറ്റിദ്ധാരണ വേണ്ടെന്നും ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ചായയുണ്ടെന്ന് ആരോപിച്ച പ്രവർത്തകർ നി‍ർമ്മാണം തടഞ്ഞു.

ഈ രൂപത്തിൽ പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാനാവില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു. പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചയിലാണ് ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാ‍‍ഞ്ഞി ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Story Highlights: facebook post of v shivankutty about pappanji look like modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here