13 മാസമുള്ള ലോകത്തെ ഒരേയൊരു രാജ്യം

എത്യോപ്യയെ കുറിച്ച് കേട്ടിട്ടില്ലേ? ആരും പൊതുവെ വിനോദ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലെങ്കിലും ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും മനോഹരവും ഫലഭൂയിഷ്ഠവുമായ രാജ്യങ്ങളിലൊന്നാണിത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ പോലെ ക്ഷാമവും വരൾച്ചയും ബാധിച്ചതാണെന്ന ധാരണയ്ക്ക് നേരെ വിപരീതമാണ് എത്യോപ്യ. കോട്ടകൾ, മരുഭൂമികൾ, അപൂർവ വന്യജീവികൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന കാഴ്ചകൾ ഇവിടെയുണ്ട്.
നിരവധി കാരണങ്ങളാൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്യോപ്യ വേറിട്ടുനിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരെണ്ണമാണ് കലണ്ടറിന്റെ പ്രത്യേകത. വെസ്റ്റേൺ ഗ്രിഗോറിയൻ കലണ്ടറിന് സമാനമല്ലാത്ത സ്വന്തം കലണ്ടറുകൾ പിന്തുടരുന്ന നിരവധി സംസ്കാരങ്ങൾ ലോകമെമ്പാടും ഉണ്ട്. എന്നാൽ, അവയെല്ലാം വർഷത്തിൽ 12 മാസമെന്ന നിയമം പാലിക്കുന്നുണ്ട്. പക്ഷേ, ഒരു എത്യോപ്യൻ വർഷം 13 മാസം ഉൾപെടുന്നതാണ്. അതായത്, ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള കണക്കിൽ നിന്നും ഏഴ് വർഷം പിന്നിലാണ്. ലോകം 2020ൽ എത്തിയെങ്കിലും എത്യോപ്യ ഇപ്പോൾ ഏഴുവർഷം പിന്നിലാണ്.
എത്യോപ്യക്കാർ 2007 സെപ്റ്റംബർ 11നാണ് മില്ലേനിയം ആഘോഷിച്ചത്; എ.ഡി 525-ൽ റോമൻ സഭ ഭേദഗതി ചെയ്ത അതേ കലണ്ടറിൽ എത്യോപ്യക്കാർ തുടർന്നതാണ് ഇതിന് കാരണം.ആദ്യ 12 മാസങ്ങളിൽ 30 ദിവസമാണുള്ളത്. പഗുമെ എന്നറിയപ്പെടുന്ന അവസാന മാസത്തിന് ഒരു അധിവർഷത്തിൽ അഞ്ചോ ആറോ ദിവസവും ഉണ്ടാകാറുണ്ട്.
ഇപ്പോഴും എത്യോപ്യ അതിന്റെ പുരാതന കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇപ്പോൾ മിക്ക എത്യോപ്യക്കാർക്കും ഗ്രിഗോറിയൻ കലണ്ടറിനെക്കുറിച്ച് അറിയാം. ചിലർ രണ്ട് കലണ്ടറുകളും ഉപയോഗിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില പ്രധാനപ്പെട്ട ആഘോഷദിനങ്ങൾ രാജ്യം ആഘോഷിക്കുന്നുണ്ട്.
കൊളോണിയൽ നിയന്ത്രണത്തിലായിട്ടില്ലാത്ത ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. 1935ൽ ഇറ്റലിക്കാർക്ക് ഇത് കോളനിവത്കരിക്കാനും ആറുവർഷം സൈന്യവുമായി രാജ്യം ഭരിക്കാനും കഴിഞ്ഞു. പക്ഷേ, എത്യോപ്യൻ സേന അക്കാലമത്രയും സൈനിക ഭരണത്തെ എതിർത്തു. ഒടുവിൽ രാജ്യത്തെ അടിച്ചമർത്തുന്നവരിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.
Story Highlights: Ethiopia – the country that follows a 13-month calendar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here