മെസി എക്കാലത്തെയും മികച്ച താരമാണെന്ന് ഞാൻ പറയില്ല: കാർലോ ആഞ്ചലോട്ടി

ലയണൽ മെസി എക്കാലത്തെയും മികച്ച താരമാണെന്ന് താൻ പറയില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. അങ്ങനെ പറയാൻ കഴിയില്ല. ഓരോ സമയത്തും മികച്ച താരങ്ങൾ ഉണ്ടായിട്ടുണ്ട്. യൊഹാൻ ക്രൈഫ്, ഡീഗോ മറണോഡ തുടങ്ങിയ താരങ്ങൾ കളിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആഞ്ചലോട്ടി പറഞ്ഞു.
ലോകകപ്പ് കൂടി നേടിയതോടെ മെസി ലോകത്തിലെ എക്കാലത്തെയും മികച്ച താരമാണെന്നാണ് വ്യാപകമായ അഭിപ്രായം. ഇതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി ആഞ്ചലോട്ടി രംഗത്തുണ്ട്. ഇത് വീണ്ടും ഗോട്ട് ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
Story Highlights: lionel messi carlo ancelotti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here