രണ്ട് പ്രൊജക്ടുകളുടെ താക്കോൽദാനം നിർവഹിച്ച് വീഗാലാൻഡ് ഹോംസ്

രണ്ട് പ്രൊജക്ടുകളുടെ താക്കോൽദാനം നിർവഹിച്ച് വീഗാലാൻഡ് ഹോംസ്. കാക്കനാട് പടമുകളിന് സമീപമുള്ള ലിമിറ്റഡ് എഡിഷൻ ബുട്ടീക് അപ്പാർട്ട്‌മെന്റ് സമുച്ചയമായ വീഗാലാൻഡ് സീനിയ 9-ാം തിയതിയും ഇടപ്പള്ളി സുഭാഷ് നഗറിലെ ആഢംബര പാർപ്പിട സമുച്ചയമായ വീഗാലാൻഡ് എക്‌സോട്ടിക്ക ഈ മാസം 28നും വീഗാലാൻഡ് ഹോംസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉടമകൾക്ക് കൈമാറി. വീഗാലാൻഡ് ഹോംസ് പ്രൊജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കിയതോടെ പുതുവർഷത്തിൽ പുതിയ വീട്ടിൽ താമസം തുടങ്ങുന്നത് 107 കുടുംബംഗളാണ്. ( veegaland homes handover key to two projects )
ഈ വർഷം അവസാനം രണ്ട് പുതിയ പ്രൊജക്ടുകൾ കൂടി വീഗാലാൻജ് ഹോംസ് ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര എൻപിഒഎല്ലിന് എതിർവശം വീഗാലാൻഡ് സ്പ്രിംഗ്‌ബെൽ, തൃശൂർ കുരിയച്ചിറയിൽ വീഗാലാൻഡ് എലാൻസ എന്നിവയാണ് പുതുതായി ആരംഭിച്ച പ്രൊജക്ടുകൾ. ഇത് കൂടാതെ തൃപ്പൂണിത്തുറയിൽ വീഗാലാൻഡ് ബ്ലിസ്, തൃശൂരിൽ വീഗാലാൻഡ് തേജസ് എന്നിവ പണിപൂർത്തിയായി ഉടമകൾക്ക് കൈമാറാനായി തയാറാവുകയാണ്. തൃപ്പൂണിത്തുറയിലും കോഴിക്കോട്ടും തിരവനന്തപുരത്തും ഓരോ പ്രൊജക്ടുകൾ ഉടൻ തന്നെ ആരംഭിക്കും.

നിർമാണത്തിലിരിക്കുന്ന എല്ലാ പ്രൊജക്ടുകളും കേരളാ റിയൽ എസ്‌റ്രേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) അംഗീകാരമുള്ളവയാണ്. കൂടാതെ, ഈ പ്രൊജക്ടുകൾക്ക് എല്ലാ മുൻനിര ബാങ്കുകളുടെയും ഭവന വായ്പാ വിഭാഗങ്ങളുടെയും അംഗീകരവുമുണ്ട്.
വീഗാലാൻഡ് ഹോംസിനെ കുറിച്ചും പ്രൊജക്ടുകളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ- 9746774444
Story Highlights: veegaland homes handover key to two projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here