സിനിമാ ചർച്ചയും ചൂടൻ ഭക്ഷണവും, ആക്കുളത്ത് ‘സിനികഫെ പാർക്ക്’ തുറന്നു

നഗര ഹൃദയത്തോട് ചേർന്ന ആക്കുളം കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സിനിമ ചർച്ചകൾക്കും വർക്ക് ഷോപ്പുകൾക്കും യാത്ര വിവരണങ്ങൾക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബിൽ പുതുതായി ആരംഭിച്ച സിനികഫെ പാർക്കിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു.
സിനിമ സൗഹൃദ കഫെയിൽ സിനിമ ചർച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങൾ, വെറൈറ്റി ദോശകൾ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾ എന്നിവയ്ക്ക് പുറമെ സന്ദർശകരുടെ ആവശ്യാനുസരണം സിനികഫേ സ്പെഷ്യൽ മെനുവും ഇവിടെ ലഭ്യമാണ്. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആർട്ട് എംപോറിയവും ഇവിടെ പ്രവർത്തിക്കും.
കലാകാരന്മാർക്ക് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്. ചടങ്ങിന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.
Story Highlights: ‘Cinecafe Park’ opened in Akkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here