Advertisement

കുവൈറ്റിൽ രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കും; സ്‌പോർട്‌സ് അതോറിറ്റി

January 2, 2023
Google News 3 minutes Read

രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് കുവൈറ്റ് സ്‌പോർട്‌സ് അതോറിറ്റി. സ്റ്റേഡിയങ്ങൾ നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി കുവൈറ്റ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സിന് കൂടുതൽ പ്രാധാന്യം നൽകുവാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങളുടെ നിർമാണമെന്ന് അധികൃതർ പറഞ്ഞു.(four international standard stadiums will be built in Kuwait)

നിലവിലെ കസ്മ, കുവൈറ്റ് സ്റ്റേഡിയങ്ങൾ നവീകരിക്കാനും സുലൈബിഖാത്ത്, ഫഹാഹീൽ, അൽ ഖാദിസിയ, അൽ അറബി എന്നിവിടങ്ങളിലായി പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുമാണ് പദ്ധതി. നിലവിൽ രാജ്യത്ത് അന്തരാഷ്ട്ര നിലവാരത്തിൽ ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം മാത്രമാണുള്ളത്.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ആധുനിക സംവിധാനങ്ങളുടെ കാര്യത്തിൽ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം അറിയപ്പെടുന്നത്. 2005ൽ അർദിയയിൽ നിർമാണമാരംഭിച്ച സ്റ്റേഡിയ നിർമാണം 2015 ലാണ് പൂർത്തിയാകുന്നത്. നാലു തട്ടുകളായി നിർമിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയിൽ 68,000 പേർക്കിരിക്കാം.

Story Highlights: four international standard stadiums will be built in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here