Advertisement

നിയമ ലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 15,000ത്തിലധികം പേര്‍

January 2, 2023
Google News 2 minutes Read
more than 15000 people arrested for violating law in saudi

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 15,328 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ കാലാവധി കഴിഞ്ഞ താമസാനുമതിയുളള എണ്ണായിരം വിദേശികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 22 മുതല്‍ 28 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ 15,328 പേരാണ് അറസ്റ്റിലായത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ 8,808 വിദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,038 പേരെയും ഃൊഴില്‍ നിയമം ലംഘി 2,482 പേരെയും അറസ്റ്റ് ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 552 പേരും അറസ്റ്റിലായി. ഇതില്‍ 48 ശതമാനം യെമന്‍ പൗരന്‍മാരും 47 ശതമാനം എത്യോപ്യക്കാരുമാണ്. വിവിധ രാജ്യങ്ങളിലുളള 5 ശതമാനം നിയമ ലംഘകരും ഇതില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read Also: ഖത്തറിലെ മ്യൂസിയങ്ങളിൽ നിലവിലുള്ള ടിക്കറ്റ് നിരക്ക് തുടരും

നിയമ ലംഘകര്‍ക്ക് യാത്ര, താമസം, ജോലി എന്നിവ നല്‍കിയതിന് 10 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Story Highlights: more than 15000 people arrested for violating law in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here