പൊതുജനം കഴുതയല്ല സാർ; സമകാലിക വിഷയങ്ങളിൽ പ്രേക്ഷക പ്രതികരണങ്ങളുമായി 24ന്റെ പുതിയ മുന്നേറ്റം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും നേരിട്ടെത്തി പരിശോധിച്ച് പ്രേക്ഷകരിലെത്തിക്കുന്ന പൊതു ജനം കഴുതയല്ല സാർ എന്ന 24ലെ പുതിയ പരിപാടിക്ക് മികച്ച പ്രേക്ഷക പ്രതികരണം. പ്രേക്ഷകരുടെ അഭിപ്രായ പ്രതികരണമാണ് ഈ ജനകീയ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധ വിഷയങ്ങൾ പരിശോധിച്ച് ജനങ്ങളുടെ അഭിപ്രായം നേരിട്ടെത്തി രേഖപ്പെടുത്തി പ്രേക്ഷകരിലെത്തിക്കുന്ന പരിപാടിയാണിത്. 24 ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരും ഹാഷ്മി താജ് ഇബ്രാഹീമുമാണ് പൊതുജനം കഴുതയല്ല സാർ എന്ന പരിപാടി അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും രാത്രി 7.30ന് ഒരു മണിക്കൂർ ദൈർഘ്യത്തിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.
പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന വകുപ്പുകളിലടക്കം അഴിമതി കൊടികുത്തി വാഴുന്നു എന്നത് ഒരു യാഥാർഥ്യമാണ്. കഴിഞ്ഞ ദിവസം വിജിലൻസ് പുറത്തു വിട്ട ചില കണക്കുകൾ അത് വ്യക്തമാക്കുന്നുമുണ്ട്. 2022 ൽ സംസ്ഥാനത്താകെ വിജിലൻസ് പിടികൂടിയത് 47 കൈക്കൂലി കേസുകളാണ്. കഴിഞ്ഞ വർഷം നടത്തിയത് 1715 മിന്നൽ പരിശോധനകളും. സർക്കാർ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളെയും, അപേക്ഷകരെയും ഏതു വിധേയനെയും പിഴിയാൻ നിൽക്കുന്ന ബ്യൂറോക്രാറ്റിക് അഴിമതി തടയാൻ സർക്കാർ നിയോഗിച്ച വിജിലൻസ് സംവിധാനം തന്നെ അഴിമതിക്കാർ സജീവമാണെന്ന് വ്യക്തമാക്കുന്നു.
വകുപ്പ് വ്യത്യാസമില്ലാതെ കൈക്കൂലി കേസുകൾ തുടർക്കഥയാകുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിലും, റവന്യു വകുപ്പിലും 14 കൈക്കൂലി കേസുകളാണ് പിടിച്ചത്. ആരോഗ്യ വകുപ്പിൽ ഏഴും രജിസ്ട്രേഷൻ വകുപ്പിൽ നാലും കേസുകളുണ്ട്. ഏറ്റവും കൂടുതൽ ട്രാപ്പ് കേസുകൾ പിടിച്ചത് തിരുവനന്തപുരം മേഖലയിൽ നിന്നാണ്. വിവിധ വകുപ്പുകളിലെ 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇത്രയും ഉദ്യോഗസ്ഥർ ഒരു വർഷം ട്രാപ്പ് കേസുകളിൽ ഉൾപ്പെടുന്നത് ഇതാദ്യമാണ്.
സർക്കാർ ഓഫീസുകളിലെ അഴിമതി തടയുകയെന്ന ലക്ഷ്യം വെച്ച് വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനയുടെ എണ്ണത്തിലും സർവകാല റെക്കോർഡ് ഈ വർഷമുണ്ട്. 2022ൽ മാത്രം 1715 മിന്നൽ പരിശോധനകളാണ് നടത്തിയത്. ഇതിൽ 13 എണ്ണം സംസ്ഥാന വ്യാപകമായി ഒരേ സമയം നടത്തിയ പരിശോധനകളായിരുന്നു. തദ്ദേശ വകുപ്പിലും, പൊതുമരാമത്തു വകുപ്പിലും, പൊതുവിതരണ വകുപ്പിലും വിജിലൻസ് പല തവണ പരിശോധന നടത്തി.
മിന്നൽ പരിശോധനകൾക്കു പുറമെ വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവിധ ജില്ലകളിൽ മറ്റു പരിശോധനകളും നടത്തിയിട്ടുണ്ട്. അഴിമതി തടയാൻ ഈ വർഷവും കർശനമായ നടപടി തുടരുമെന്ന് വിജിലൻസ് മേധാവി അറിയിച്ചിട്ടുണ്ട്. മുഴുവൻ ഉദ്യോഗസ്ഥരുടെയും കാര്യമല്ല ഈ പറയുന്നത്. പക്ഷേ ഒരു വലിയ ന്യൂനപക്ഷം അഴിമതി തുടരുകയാണെന്ന് നിസംശയം പറായം.
Story Highlights: pothujanam kazhuthayalla sir 24 with audience reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here