മക്കയില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ആലിപ്പഴ വര്‍ഷത്തിനും മൂടല്‍മഞ്ഞിനും സാധ്യത

മക്കയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മക്കയിലെ ഗ്രാന്റ് മോസ്‌കില്‍ പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ മഴയെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.(rain alert for makkah )
ആലിപ്പഴ വര്‍ഷം, കാഴ്ചയെ മറയ്ക്കുന്ന മൂടല്‍ മഞ്ഞ്, ഉയര്‍ന്ന തിരമാല എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ആറാം തീയതി വെള്ളിയാഴ്ച വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
Read Also: എല്ലാം ക്ലീന്‍ ക്ലീന്‍…പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ മുഖംമിനുക്കി ദുബായി നഗരം
അതേസമയം ഞായറാഴ്ച വൈകുന്നേരം മുതല്‍ തന്നെ മക്ക, മദീന, വടക്കന്‍ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയുണ്ട്. മഴ മൂലം, മക്ക, ജിദ്ദ, റാബിഗ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ഓണ്‍ലൈന്‍ ക്ലാസുകളാണുള്ളത്.
Story Highlights: rain alert for makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here