ഐസിയുവിൽ നിന്ന് മാറ്റി; ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും കലിലേറ്റ പരുക്ക് എപ്പോൾ ഭേദമാകും എന്നതിനെപ്പറ്റി വ്യക്തയില്ല. എംആർഐ സ്കാൻ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. (rishabh pant health improve)
Read Also: സന്ദർശ പ്രവാഹം; പന്തിന് ആശുപത്രിയിൽ വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് പരാതി
ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് ഉള്ളത്. നിരവധി ആളുകൾ സന്ദർശനത്തിന് എത്തുന്നതിനാൽ ഇൻഫക്ഷൻ ഭീതി ഒഴിവാക്കുന്നതിനായി പന്തിനെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ക്രിക്കറ്റ് താരങ്ങളുമൊക്കെയാണ് പന്തിനെ സന്ദർശിച്ചത്. അനുപം ഖേർ, നിതീഷ് റാണ, പുഷ്കർ സിംഗ് ധാമി തുടങ്ങി ഒട്ടേറെപ്പേർ പന്തിനെ കാണാനെത്തി. ഇവർ സന്ദർശന സമയം കണക്കിലെടുക്കാതെയാണ് വരുന്നതെന്നും വിഐപികൾ ആയതിനാൽ ഇവരെ തടയാൻ കഴിയുന്നില്ല എന്നും പരാതിയുണ്ട്.
അപകടത്തിൽ നെറ്റിയിലേറ്റ പരുക്കിന് പന്തിന് പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.
Read Also: ‘ഋഷഭ് പന്തിന്റെ അപകടത്തിന് കാരണം ദേശീയ പാതയിലെ കുഴി’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: rishabh pant health improve icu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here