ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ഡോ. ശശി തരൂര്‍ എംപി. ജഗതിയിലെ വസതിയിലെത്തിയാണ് ഉമ്മന്‍ചാണ്ടിയെ തരൂര്‍ കണ്ടത്. എംകെ രാഘവന്‍ എംപിയും ശശി തരൂരിനൊപ്പം കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. പെരുന്നയിലെ പരിപാടിക്ക് ശേഷം തരൂര്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ നേരെ എത്തുകയായിരുന്നു.(shashi tharoor met oommen chandy)
എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് തരൂര്‍ പെരുന്നയിലെത്തിയത്. മന്നം ജയന്തി സമ്മേളനത്തില്‍ ആദ്യമായാണ് ശശി തരൂര്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. അതിനിടെ ‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് വിഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ രംഗത്തെത്തി. ‘ ഇക്കാര്യം മന്നം അത് 80 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്, എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
Read Also: ശശി തരൂര്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍; വിമര്‍ശനവുമായി ആര്‍എസ്പി
10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്ത്രി സമ്മേളനത്തിലേക്ക് എന്‍ എസ് എസ് ക്ഷണിച്ചിരിക്കുന്നത്.
Story Highlights: shashi tharoor met oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here