Advertisement

‘നോട്ട് നിരോധനം’ സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്; വി. മുരളീധരന്‍

January 2, 2023
Google News 2 minutes Read

നോട്ട് നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രിം കോടതി ഉത്തരവെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ലഭിച്ച പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.(v muraleedharan support over narendramodi on demonitization)

സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടായിരുന്നു ഇതെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ പോരാട്ടമാണെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നോട്ടു നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്…
നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്‍റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി..
സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് അര്‍ഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു…
സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു…
കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്ക്കെതിരായ പോരാട്ടമെന്ന് പരമോന്നത കോടതി അടിവരയിടുന്നു
റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളി…
ഭിന്നവിധിയിലെ വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്ക് നല്ല നമസ്കാരം !

Story Highlights: v muraleedharan support over narendramodi on demonitization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here