Advertisement

മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ ഇനി വനിതകളും

January 2, 2023
Google News 2 minutes Read
women will drive Makkah-Madinah Haramain train

മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ ഇനി വനിതകളും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ മക്ക മദീന ഹറമൈന്‍ ട്രെയിന്‍ ഓടിക്കാനുള്ള ആദ്യ ഘട്ടത്തിലെ വനിതാ ബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തിയായത്. 32 സ്വദേശി വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സൗദി റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ കാബിനുള്ളില്‍ ഇരുന്ന വനിതകള്‍ പരിശീലനം നടത്തുന്ന വിഡിയോയും സൗദി റെയില്‍വേ പുറത്തുവിട്ടു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ ഹറമൈന്‍ എക്‌സ്പ്രസിനാകും. 400ലധികം ബിസിനസ്, ഇക്കണോമി ക്ലാസ് യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 40റിയാലിനും 150 റിയാലിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. പുണ്യ നഗരങ്ങളാ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് മതിയാകും തീര്‍ത്ഥാടകര്‍ക്ക് യാത്രയ്ക്കായി വേണ്ടിവരുന്ന സമയം.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്നാണ് ഹറമൈന്‍ സര്‍വീസ്. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രെയിന്‍ ജിദ്ദയിലേക്കും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്കും സര്‍വീസ് നല്‍കുന്നു.

Read Also: ദുബായില്‍ പുതുവത്സരദിനത്തില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താരങ്ങള്‍

Story Highlights: women will drive Makkah-Madinah Haramain train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here