ദുബായില്‍ പുതുവത്സരദിനത്തില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താരങ്ങള്‍

പുതുവത്സരദിനത്തില്‍ ഗോള്‍ഡന്‍ വിസ ഏററുവാങ്ങി താരങ്ങള്‍. നടിയും അവതാരകയുമായ പേര്‍ളി മാണി, സംവിധായകന്‍ വിജയ്, സംഗീതസംവിധായകനും നടനും ആയ ജി.വി പ്രകാശ് എന്നിവരാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ദുബായ് ജെ ബി എസ് ഗവണ്മെന്റ് ട്രാന്‍സാക്ഷന്‍ സെന്ററില്‍ വച്ച് താരങ്ങള്‍ ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്‌പോര്‍ട്ട് ഏററുവാങ്ങി.
ചടങ്ങില്‍ ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ന്റെ ഫൗണ്ടറും സി ഇ ഒ യുമായ ഡോ. ഷാനിദ് ബിന്‍ മുഹമ്മദ്, ആമര്‍, താഹിര്‍, അബ്ദുള്ള നൂറുദ്ധീന്‍, അസീസ് അയ്യൂര്‍, പ്രൊഡ്യൂസര്‍ സുരേഷ് കാമാച്ചി എന്നിവര്‍ പങ്കെടുത്തു.
പരിപാടിയില്‍ വെച്ച് ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുഴുവന്‍ അംഗങ്ങള്‍ക്കും പുതുവത്സര സമ്മാനം വിതരണം ചെയ്തു ഒപ്പം കഴിഞ്ഞ വര്‍ഷം ജോലിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ യാസര്‍, അനിറ്റ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കി.
Read Also: ദുബായിൽ മദ്യത്തിന് 30 ശതമാനം നികുതി ഒഴിവാക്കി
Story Highlights: pearle maaney and srinish receive golden visa at dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here