Advertisement

കാഴ്ച്ച പരിമിതിയെ തോല്‍പ്പിച്ച് മിമിക്രി വേദിയില്‍ മിന്നും പ്രകടനവുമായി അഭിഷേക്

January 3, 2023
Google News 1 minute Read
abhishek performing mimicry with blind kalolsavam 2023

ആത്മവിശ്വാസം കൊണ്ട് തന്റെ പരിമിതികളെ മറികടന്ന അഭിഷേകിന്റെ ശബ്ദനുകരണം മിമിക്രി വേദിയില്‍ ഇന്ന് വേറിട്ട കാഴ്ചയായി. ജന്മനാ തന്നെ കാഴ്ച്ച ശക്തി നഷ്ട്ടപെട്ട അഭിഷേകിന് ശബ്ദനുകരണം ഏറെ ഇഷ്ട്ടപെട്ട കലയാണ്.

കാസര്‍കോഡ് സ്വദേശിയായ അഭിഷേക് ചെമ്മനാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. എട്ടാം ക്ലാസ്സുമുതല്‍ മിമിക്രി മത്സരത്തില്‍ പങ്കെടുത്ത് കൊണ്ട് സംസ്ഥാന കലോത്സവവേദിയിലെ നിറ സാനിധ്യമായി അഭിഷേക് ഉണ്ട് .

Read Also: സമകാലിക വിഷയങ്ങളെ ചടുലമായി അവതരിപ്പിച്ച് അറബി മോണോ ആക്ട്

2018 ല്‍ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.സോഷ്യല്‍ മീഡിയ സാദ്ധ്യതകള്‍ ഉപയോഗപെടുത്തിയാണ് ശബ്ദനുകരണം പരിശീലിക്കുന്നത്. ഒപ്പം റിട്ടയെര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപകന്‍ നാരായണന്‍ മാസ്റ്ററുടെ സഹായവും രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയും അഭിഷേകിന് മിമിക്രിയില്‍ വേറിട്ട രീതികള്‍ പരീക്ഷിക്കാന്‍ പ്രചോദനമായി.

Story Highlights: abhishek performing mimicry with blind kalolsavam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here