മന്ത്രിസഭാ പുനഃപ്രവേശത്തില്‍ സന്തോഷം; ഗവര്‍ണറുടെ വിയോജിപ്പിനോട് പ്രതികരിക്കാനില്ലെന്ന് സജി ചെറിയാന്‍

മന്ത്രിസഭാ പുനഃപ്രവേശത്തില്‍ സന്തോഷമെന്ന് സജി ചെറിയാന്‍. തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല. ഗവര്‍ണറുടെ വിയോജിപ്പിനോട് പ്രതികരിക്കാനില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. മാറിനിന്ന കാലത്തും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. ഗവര്‍ണറുടെ വിയോജിപ്പിനോട് രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജിചെറിയാന്‍ പറഞ്ഞു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതാണ്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
Read Also: തന്റെ ആശങ്ക അറിയിച്ചു, മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചു; സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെയെന്ന് ഗവർണർ
സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ വൈകിട്ട് നാലുമാണിക്ക് ചടങ്ങ് നടത്താനാണ് രാജ്ഭവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ നിയമപരമായ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവര്‍ണര്‍ കടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച് ചടങ്ങിന് അനുമതി നല്‍കുകയെന്നതാണ് ഗവര്‍ണറുടെ നിയമപരമായ ബാധ്യതയെന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുന്നത്.
Story Highlights: happy with cabinet re entry says saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here