Advertisement

കോഴിക്കോട് ഇന്ന് മുതൽ 7-ാം തിയതി വരെ പ്രാദേശിക അവധി

January 3, 2023
Google News 1 minute Read
kozhikode school holiday for 7 days

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏഴു വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകൾക്കാണ് അവധി. സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും അവധി ബാധകമാണ്. ( kozhikode school holiday )

അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു.

കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കലോത്സവത്തിലെ 24 വേദികളിൽ നിന്നും ട്വന്റിഫോർ സംഘം സമഗ്ര കവറെജുമായി പ്രേക്ഷകർക്കൊപ്പമുണ്ട്.

Story Highlights: kozhikode school holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here