അമ്മയുടെ വിദ്യാർത്ഥികൾക്ക് വേണ്ടി കലോത്സവം വിട്ടു നിന്ന കീർത്തി, ഇന്ന് നൃത്താധ്യാപിക

ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം നടക്കുന്ന വേദിയിൽ അമ്മയുടെ വിദ്യാർത്ഥിയുമായി എത്തിയിരിയ്ക്കുകയാണ് 2005 ലെ വി എച്ച് എസ് സി സംസ്ഥാന കലോത്സവത്തിലെ കലാതിലകവും നൃത്താധ്യാപികയുമായ കീർത്തി . അമ്മ ഷൈനി ബാബു നൃത്താധ്യാപിക ആയത് കൊണ്ട് നഷ്ടപ്പെട്ട തന്റെ ഹൈസ്കൂൾ കാലഘട്ടത്തിലെ കലോത്സവങ്ങളെപ്പറ്റി അയവിറക്കുകയാണ് കീർത്തി .
അമ്മയുടെ വിദ്യാർത്ഥികൾ മത്സരിക്കുന്നത് കൊണ്ട് കേരള സ്കൂൾ കലോത്സവത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന കീർത്തി ഹയർ സെക്കന്ററി പഠന കാലത്ത് 2005-ലെ വി എച്ച് എസ് സി കലോത്സവത്തിൽ കലാതിലകം ആയിരുന്നു. തൃശ്ചി കലൈ കാവേരി കോളേജിൽ നിന്നും ബി എഫ് എ ഭരതനാട്യം പൂർത്തിയാക്കിയ കീർത്തി ഇന്ന് മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന നൃത്താധ്യാപികയാണ്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കോട്ടയം സ്വദേശി ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരാർത്ഥി ബിലഹരി എന്ന അമ്മയുടെ ശിശ്യന് ആവേശം പകരാൻ കോഴിക്കോട്ടെ കലോത്സവ വേദിയിൽ എത്തിയതാണ് കീർത്തി .
Story Highlights: Dance teacher Keerthi’s Kalolsavam Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here