Advertisement

റൊണാള്‍ഡോയെ സ്വീകരിക്കാന്‍ മര്‍സൂല്‍ പാര്‍ക്കിലെത്തിയത് കാല്‍ലക്ഷത്തോളം ആരാധകര്‍

January 4, 2023
Google News 2 minutes Read
quarter of a million fans came to Marsul Park to welcome Ronaldo

സൗദിയിലെത്തിയ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം റിയാദിലെത്തിയ റൊണാള്‍ഡോയ്ക്ക് മര്‍സൂല്‍ പാര്‍ക്കില്‍ ഒരുക്കിയ വന്‍ സ്വീകരണ പരിപാടിയിലേക്ക് കാല്‍ ലക്ഷത്തോളം ഫുടബോള്‍ പ്രേമികളാണ് എത്തിയത്.

റിയാദിലെ മര്‍സൂല്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തിയ കാല്‍ ലക്ഷത്തോളം വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയാണ് ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൈതാനത്തേക്ക് എത്തിയത്. അപ്പോഴും ആരാധകര്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ഹലാ റൊണാള്‍ഡോ.

സൗദിയിലെ അല്‍ നസ്ര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ഈ നിമിഷത്തിനായി. ആരാധകരുടെ സ്‌നേഹത്തിനും കരുതലിനും ഒട്ടും കുറവ് വരുത്താതെ, തന്നെ കാണാനും കേള്‍ക്കാനുമായി എത്തിയവരോട് കൈവീശി നന്ദി പറഞ്ഞു ഈ ഫുട്‌ബോള്‍ ഇതിഹാസം.
സൗദിയുടെ മണ്ണില്‍ എത്തിയ നിമിഷം മുതല്‍ തനിക്കും കുടുംബത്തിനും നിര്‍ലോഭമായ സ്‌നേഹവും പിന്തുണയുമാണ് ലഭിക്കുന്നതെന്നും ഏറെ സന്തോഷത്തോടെയാണ് ഈ മൈതാനത്ത് നില്‍ക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

Read Also: ന്യൂകാസിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്താൽ ക്രിസ്റ്റ്യാനോ വായ്പയിലെത്തും; കരാർ വിശദാംശങ്ങൾ പുറത്ത്

ജനങ്ങളെ സന്തോഷത്തിലാക്കാനും ആഹ്‌ളാദിപ്പിക്കാനും കഴിയേണ്ടതുണ്ട്. അതില്‍ ഏറെ താന്‍ സന്തോഷിക്കുന്നുവെന്നും കരഘോഷങ്ങള്‍ക്കിടയില്‍ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിച്ചു. അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് നേടിയ താരം സൗദി ക്ലബില്‍ എത്തിയത്തോടെ സൗദി ജനത വലിയ ആവേശത്തിരയിലാണ്. റൊണാള്‍ഡോയുടെ സ്വീകരണ പരിപാടിയിലേക്കുള്ള ടിക്കറ്റിനും വലിയ തിരക്കായിരുന്നു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റു പോയതും ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തയെയാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്നു മണിക്കൂറുകളോളം നീണ്ടു നിന്ന സ്വീകരണ പരിപാടിയില്‍ പ്രമുഖര്‍ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി.

Story Highlights: quarter of a million fans came to Marsul Park to welcome Ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here