Advertisement

ബിഷപ്പുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ല; ബഫര്‍ സോണ്‍ അനുനയ നീക്കത്തില്‍ വനംമന്ത്രി

January 5, 2023
Google News 2 minutes Read

ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ചര്‍ച്ച ചെയ്‌തെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി എന്തൊക്കെയെന്ന് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞു. സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചാല്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ബിഷപ്പ് അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി. (a k saseendran after meeting kanjirappalli bishop)

സമരങ്ങള്‍ മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മുന്നറിയിപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല താന്‍ കാഞ്ഞിരപ്പള്ളി രൂപത കാര്യാലയത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ; ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും പരിഗണിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പ്രതികരിച്ചു. സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരങ്ങള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരല്ല. അക്രമാസക്തമായതോ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയോ ഉള്ള സമരങ്ങള്‍ അല്ല നടത്തുക. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കാനും നടപടി സ്വീകരിപ്പിക്കാനും വേണ്ടിയാണ് സമരങ്ങള്‍. പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്നും ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: a k saseendran after meeting kanjirappalli bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here