Advertisement

റിയാദില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ച് ആലപ്പുഴ ഈസ്റ്റ് വെനീസ് അസോസിയേഷന്‍

January 5, 2023
Google News 2 minutes Read

ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) റിയാദില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. സുലൈഅല്‍ സൈഫിയ വിശ്രമ കേന്ദ്രത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ പ്രവചന മത്സര വിജയികള്‍ക്കുള്ള ഉപഹാരം നൗഷാദ് കറ്റാനം, സാനു മാവേലിക്കര, സുദര്‍ശന കുമാര്‍ എന്നിവര്‍ സമ്മാനിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍, സിജു പീറ്റര്‍, സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി, നിസാര്‍ മുസ്തഫ, ബദര്‍ കാസിം, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാല്‍, ധന്യ ശരത് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ കലാ മത്സരങ്ങള്‍, നൃത്തനൃത്യങ്ങള്‍, റിയാദിലെ ഗായകര്‍ അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ അരങ്ങേറി. പരിപാടിക്കിള്‍ക്കിടയില്‍ സുള്‍ഫിക്കര്‍ ആര്യാട് സാന്റാക്‌ളോസ് ആയി പ്രത്യക്ഷപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്ന് പാട്ട്പാടിയും ഹര്‍ഷാരവം മുഴക്കിയും സ്വീകരിച്ചു.

Read Also: സൗദിയിൽ മലയാളി യുവാവ് ഹൃദായാഘാതം മൂലം മരിച്ചു

ഫാരിസ് സൈഫ്, ടി എന്‍ ആര്‍ നായര്‍, നാസര്‍ കുരിയന്‍, ജലീല്‍ പുന്നപ്ര, നൗമിതാ ബദര്‍, രാജേഷ് കമലാകരന്‍, ഷാജഹാന്‍ ആലപ്പുഴ,സെബാസ്റ്റ്യന്‍ ചാര്‍ളി,അബ്ദുല്‍ ഹഖ്, കോയ നീര്‍ക്കുന്നം, റീന സിജു, നിസ നിസാര്‍, ഷാദിയ ഷാജഹാന്‍, സുബിന ഫാരിസ്, ആനന്ദം ആര്‍ നായര്‍, മായാ ജയരാജ്, അമല്‍ രാജ് , ഷുക്കൂര്‍ കാക്കാഴം, റിയാസ് കാക്കാഴം എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ധന്യ ശരത് അവതാരികയായിരുന്നു. സെക്രെട്ടറി മുഹമ്മദ് മൂസ സ്വാഗതവും, മുഹമ്മദ് താഹിര്‍ നന്ദിയും പറഞ്ഞു.

Story Highlights: East Venice Association celebrates Christmas-New Year in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here