ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും; പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.സഞ്ജുവിന് പകരം ഋതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത.(india vs srilanka second t20 match)
”സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിനാണ് പരുക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.” ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ഇന്ന് വൈകിട്ട് ഏഴിന് പൂനെയിലാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകം. ലങ്കന്‍ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല. എം സി എ സ്റ്റേഡിയത്തില്‍ നടന്ന മുപ്പത്തിനാല് ട്വന്റി 20യില്‍ ഇരുപത്തിയൊന്‍തിലും ജയിച്ചത് ആദ്യം ബാറ്റ്‌ചെയ്തവര്‍. സ്പിന്നര്‍മാരുടെ പ്രകടനവമാവും കളിയുടെ ഗതി നിശ്ചയിക്കുക.
Story Highlights: india vs srilanka second t20 match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here