ദീപികയുടെ കാവി ബിക്കിനിക്ക് കട്ടില്ല; ഷാരൂഖ് ഖാന്റെ പഠാൻ സിനമയ്ക്ക് അനുമതി നൽകി സെൻസർ ബോർഡ്

ഷാരൂഖ് ഖാന്റെ പഠാൻ സിനമയ്ക്ക് അനുമതി നൽകി സെൻസർ ബോർഡ്. ഗാനങ്ങളിലെ ചില ദൃശ്യങ്ങളിൽ മാറ്റം വരുത്തി. എന്നാൽ വിവാദ ഗാനരംഗത്തിലെ വസ്ത്രത്തിന് മാറ്റമില്ല. ആദ്യം സെന്‍സര്‍ ചെയ്യാതെ മാറ്റങ്ങള്‍ നിര്‍ദേശിച്ച ചിത്രത്തിന് 12 മാറ്റങ്ങള്‍ വരുത്തിയതോടെയാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
ഗാനം വിവാദമായതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഈ ഷോട്ടുകള്‍ നീക്കം ചെയ്‌തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന സെന്‍സര്‍ബോര്‍ഡ് റിപ്പോര്‍ട്ടില്‍ കാവി നിറത്തിലുള്ള ബിക്കിനിയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
പഠാൻ സിനിമയുടെ ഗാനത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയാണെന്നും അത് ഹിന്ദു സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ചിത്രത്തിലെ ബേഷറം രംഗ് എന്ന ഗാനത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്
Read Also: ‘ദീപിക കാവി ധരിച്ചാൽ പ്രശ്നം, സ്മൃതി ഇറാനി ധരിച്ചാൽ കുഴപ്പമില്ലേ’; തൃണമൂൽ കോൺഗ്രസ്
അതേസമയം അഹമ്മദാബാദില്‍ ആല്‍ഫ വണ്‍ മാളിലെ തിയറ്ററില്‍ പത്താൻ സിനിമയുടെ പ്രമോഷനിടെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ വലിച്ചുകീറുകയും ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
Story Highlights: Pathaan gets U/A certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here