തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി( thiruvananthapuram pattom woman found dead )
വായിൽ പ്ലാസ്റ്ററൊട്ടിച്ചും മൂക്കിൽ ക്ലിപ്പിട്ടുമാണ് വീട്ടിലെ മുറിയിൽ മൃതദേഹം കണ്ടത്. യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് കുടുംബം പറഞ്ഞു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
പട്ടം പ്ലാമൂട് താമസിക്കുന്ന സേവ്യറുടെ മകൾ 21കാരി സാന്ദ്രയാണ് മരിച്ചത്.
റൂമിനകത്ത് കയറിയ മകൾ മണിക്കൂറുകളായിട്ടും തിരിച്ചിറങ്ങാത്തതിനാൽ മാതാപിതാക്കൾ കതക്‌തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്. വായിൽ പ്ലാസ്റ്ററൊട്ടിച്ചും മൂക്കിൽ ക്ലിപ്പിട്ടും കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു. ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. മകൾ വിഷാദരോഗത്തിന് ചികിസയിലായിരുന്നെന്ന് അച്ഛൻ സേവ്യർ പറഞ്ഞു
വിഷാദരോഗത്തിന്റെ തീവ്രതയിൽ സാന്ദ്ര അഹ്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെയും വിലയിരുത്തൽ. മൃതദേഹം തിരു. മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും.
Story Highlights: thiruvananthapuram pattom woman found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here