Advertisement

വി. പ്രതാപചന്ദ്രന്റെ മരണം; ദുഹൂഹത ആരോപിച്ച് ചില കോൺ​ഗ്രസുകാർക്കെതിരെ മക്കൾ നൽകിയ പരാതി പിൻവലിച്ചു

January 5, 2023
Google News 2 minutes Read
V Prathapachandrans death complaint filed by children withdrawn

കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതി മക്കൾ പിൻവലിച്ചു. കേസ് പിൻവലിക്കുന്നതായി മക്കൾ ഡി.ജി.പിയുടെ ഓഫീസിനെ അറിയിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കൾ അറിയിച്ചു. മരണത്തിന് കാരണം കോൺഗ്രസുകാരുടെ അപവാദപ്രചാരണമെന്നായിരുന്നു പരാതി ഉയർന്നിരുന്നത്. അച്ഛനെതിരെ കോൺഗ്രസ് പ്രവർത്തകർ മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ നടത്തിയ വ്യാജ പ്രചരണമാണ് പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ( V Prathapachandrans death complaint filed by children withdrawn ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തിയെന്ന് ഡി ജി പിയ്ക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നായിരുന്നു മക്കളുടെ ആവശ്യം. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് നൽകാൻ മരിക്കുന്നതിന് മുമ്പ് പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നതായി മക്കൾ പറയുന്നു. പ്രജിത്ത്, പ്രീതി എന്നിവർ ഡി ജി പിക്ക് നൽകിയ പരാതിയാണ് പിൻവലിച്ചത്.

എന്നാൽ പ്രതാപചന്ദ്രന്റെ മരണത്തിൽ കുടുംബം പരാതി നൽകിയ കാര്യം അറിയില്ലെന്നും തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഹൃദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് പ്രതാപചന്ദ്രൻ മരിച്ചത്. 73 ാം വയസായിരുന്നു അദ്ദേഹത്തിന്. വി പ്രതാപചന്ദ്രൻ കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം, ഡി സി സി ജനറൽ സെക്രട്ടറി തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights: V Prathapachandrans death complaint filed by children withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here