Advertisement

ലോകകപ്പ് ഫുട്ബോള്‍ ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകി

January 5, 2023
Google News 2 minutes Read

ഗള്‍ഫ് മേഖലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ലോകകപ്പ് ഫുട്ബോള്‍ കരുത്തേകിയതായി റിപ്പോർട്ട്. ഖത്തര്‍ കഴിഞ്ഞാല്‍ യുഎഇയാണ് ലോകകപ്പ് കാലത്ത് വിനോദ സഞ്ചാരമേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയത്. അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖത്തർ വേദിയായ ലോകകപ്പ് ടൂർണമെൻറ് സമയത്ത് 25 ലക്ഷത്തിലധികം ആളുകളാണ് മേഖല സന്ദർശിച്ചത്. ആതിഥേയരായ ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും വിനോദ സഞ്ചാര മേഖലയിൽ ഗുണഭോക്താക്കളായി മാറി.

ടൂറിസം വരുമാനത്തിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ അതിന്റെ സംഭാവനയിലും ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയാണ് ഒന്നാമത്. യു.എ.ഇയുടെ ജി.ഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ പങ്ക് 11.6 ശതമാനമാണ്. 6.8 ശതമാനവുമായി ബഹ്റൈനാണ് മൂന്നാമത്. 5.3 ശതമാനവുമായി സൗദി അറേബ്യ നാലാമതെത്തിയപ്പോൾ, 3.3 ശതമാനമാണ് കുവൈത്തിനും ഒമാനുമുള്ളത്.

Read Also: റിയാദില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ച് ആലപ്പുഴ ഈസ്റ്റ് വെനീസ് അസോസിയേഷന്‍

മേഖലയിലെ പ്രധാന വിമാനക്കമ്പനികൾക്ക് കീഴിലുള്ള എയർലൈനുകൾ ഖത്തറിലേക്ക് സർവീസ് വർധിപ്പിച്ചതും ലോകകപ്പ് വേളയിലെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചതായും സി.എസ്.ആർ ഗൾഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Story Highlights: World Cup a boon for tourism in Gulf countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here