കൊല്ലത്ത് റെയിൽവേ കോട്ടേഴ്‌സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ : പൊലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്.
യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു.
കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ( kollam woman died during rape attempt )
കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
എന്നാൽ ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തൽ. കൊലപാതകം എന്ന നിലയിൽ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊല്ലം കർബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
Story Highlights: kollam woman died during rape attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here