കപ്പടിയ്ക്കുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ ട്വൻ്റിഫോറിൻ്റെ വക ട്രോഫിയും ക്യാഷ് അവാർഡും
ഈ വർഷം മുതൽ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലയ്ക്ക് ഇരുപത്തി അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ഒരു വലിയ ട്രോഫിയും സമ്മാനമായി ട്വൻ്റിഫോർ നൽകുന്നു. ഡോപ്പ കോച്ചിംഗ് സെൻ്ററിനോടൊപ്പം സഹകരിച്ചാണ് ട്വൻ്റിഫോറിൻ്റെ പാരിതോഷികം. കലോത്സവ വേദിയിൽ ഡോപ്പയുടെ രണ്ട് ഡയറക്ടർമാർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ വച്ച് ട്രോഫി അനാഛാദനം ചെയ്തു. നാളെ സംസ്ഥാന കലോത്സവം സമാപിക്കുമ്പോൾ, ഈ കപ്പും, ഇരുപത്തയ്യായിരം രൂപയും, ട്വൻ്റിഫോറിനു വേണ്ടി വിജയിക്കുന്ന ടീമിന് നൽകുന്നത് സംഘാടക സമിതി ചെയർമാൻ കൂടിയായ, പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കും.
നിലവിൽ ആതിഥേയരായ കോഴിക്കോടാണ് 829 പോയിൻ്റുമായി പട്ടികയിൽ ഒന്നാമത്. 823 പോയിൻ്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 814 പോയിൻ്റുള്ള പാലക്കാട് മൂന്നാമതുണ്ട്.
Story Highlights: twentyfour cash prize trophy kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here