Advertisement

‘മികച്ച സൗകര്യം, ടീമിന്റെ പ്രകടനത്തില്‍ സ്വാധീനം ചെലുത്തി’; ഖത്തർ യൂണിവേഴ്സിറ്റിയെ പ്രശംസിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍

January 7, 2023
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അർജന്‍റീന ടീമിന് നൽകിയ ആതിഥേയത്വത്തിന് ഖത്തർ യൂണിവേഴ്സിറ്റിയെ പ്രശംസിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. അർജന്റീന ടീം ഖത്തറിലെത്തിയ നിമിഷം മുതൽ ഖത്തർ യൂനിവേഴ്സിറ്റി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. ടീമിന് മികച്ച പ്രകടനം നടത്താനും ലോക ചാമ്പ്യന്മാരാവാനുമുള്ള യാത്രയ്ക്കും അതേറെ സഹായകമായെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡ‍ന്റ് ക്ലോഡിയോ ടാപ്പിയ പറഞ്ഞു.(argentina football association praise qatar university)

ബ്യൂണസ് എയ്റിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡ‍ന്റ് ഖത്തര്‍ യൂണിവേഴ്സിറ്റിയെ പ്രശംസ കൊണ്ടുമൂടിയത്.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ലോകകപ്പില്‍ മിനി അര്‍ജന്റീന ഒരുക്കിയാണ് ഖത്തര്‍ യൂനിവേഴ്സിറ്റി മെസിയെയും സംഘത്തെയും സ്വാഗതം ചെയ്തത്. സ്പാനിഷ് സ്വാഗത ബോര്‍ഡുകള്‍ക്കൊപ്പം അര്‍ജന്റീന ജേഴ്സിയും പതാകയും കൊണ്ട് ബേസ് ക്യാമ്പ് അലങ്കരിച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ തന്നെയാണ് ടീമിന് പരിശീലന സൗകര്യങ്ങളും ഒരുക്കിയിരുന്നത്.

Story Highlights: argentina football association praise qatar university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement