ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. അൻപതിയഞ്ചുകാരനായ പ്രദീപ് രഘുവൻഷിയാണ് മധ്യപ്രദേശിലെ ഇൻഡോറിലെ ഫിറ്റനസ് സെന്ററിൽ കുഴഞ്ഞുവീണത്. ( businessman collapse during gym work out )
വ്യാഴാഴ്ചയായിരുന്നു സംഭവം. ജിമ്മിലെത്തിയ പ്രസാദ് പത്ത് മിനിറ്റ് നെരത്തെ വാം അപ്പ് ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രസാദ് വാം അപ്പ് ചെയ്യുന്നതും, ജാക്കറ്റ് അഴച്ചുമാറ്റുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് കാണാം. ഉടൻ തന്നെ പ്രസാദ് രഘുവൻഷിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പെഴേക്കും മരണം സംഭവിച്ചിരുന്നു.
15 വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് സ്‌റ്റെന്റ് ഘടിപ്പിക്കപ്പെട്ട വ്യക്തിയാണ് പ്രസാദ്. എന്നാൽ പ്രസാദിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആരോഗ്യം സംരക്ഷിക്കുന്ന വ്യക്തിയായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.
Read Also: വ്യായാമം ആരോഗ്യത്തിന്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രസാദിനോട് വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുമ്പോൾ കുറഞ്ഞ ഭാരം മാത്രമേ ഉയർത്താവൂ എന്ന് ഉപദേശിച്ചിരുന്നതായി കാർഡിയോളജിസ്റ്റ് ഡോ. അനിൽ ഭരണി അറിയിച്ചു. ഹൃദ്രോഗമുള്ളവർ അമിതഭാരം ഉയർത്തുകയോ, അമിതമായി വ്യായാമം ചെയ്യുകയോ ശ്വാസം പിടിച്ചുവയ്ക്കുകയോ ചെയ്യരുതെന്ന് ഡോ.അനിൽ ഓർമിപ്പിച്ചു.
Story Highlights: businessman collapse during gym work out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here