‘ഖത്തറിനോട് പെരുത്ത് സ്നേഹം’: പെറുവില്‍ കുഞ്ഞിന് ‘ഖത്തർ’ എന്ന് പേരിട്ട് ദമ്പതികള്‍

ഫിഫ ലോകകകപ്പിന് ശേഷം ഖത്തറിനോടുള്ള സ്നേഹം കൂടി, പെറുവില്‍ കുഞ്ഞിന് ഖത്തറെന്ന് പേരിട്ട് ദമ്പതികള്‍. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയപ്പോള്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പാണ് കുഞ്ഞിന് ഖത്തറെന്ന് പേരിടാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്. ലോകകപ്പ് വര്‍ഷത്തില്‍ ഖത്തറിന് പുറമെ നിരവധി മെസിമാരും റൊണാള്‍ഡോമാരുമാണ് പെറുവില്‍ ജനിച്ചത്.(couple names baby as qatar in peru)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
രാജ്യത്ത് ഓരോ വർഷവും ജനിച്ച കുട്ടികളുടെ പേരുകൾ പെറുവിലെ നാഷനൽ രജിസ്റ്റർ ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് അടുത്ത ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഇത്തവണ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ലോകകപ്പുമായി ബന്ധപ്പെട്ട പേരുകളുടെ ആധിക്യമുള്ളത്.പെറുവിയൻ നാഷണൽ രജിസ്‌ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് (REINEC) അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പേരുകൾ പങ്കുവച്ചത്.
മെസി കഴിഞ്ഞാല്‍ അര്‍ജന്‍റീന താരങ്ങളേക്കാള്‍ ആരാധകരുള്ളത് അര്‍ജന്‍റീന എന്ന പേരിന് തന്നെയാണ്. 176 അര്‍ജന്‍റീനക്കാരാണ് കഴിഞ്ഞ വര്‍ഷം ജനിച്ചത്. ഹോളിവുഡ് സിനിമയായ അവതാര്‍ വരെ പേരില്‍ ഇടംപിടിച്ചു എന്നതാണ് ഏറെ കൗതുകകരം. 733 അവതാര്‍ കുഞ്ഞുങ്ങളാണ് പെറുവിലുള്ളത്.
Story Highlights: couple names baby as qatar in peru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here