മലയാളി മങ്കമാരോട് തിരുവാതിരയെ പറ്റിയൊരു ചോദ്യം; ദശപുഷ്പങ്ങൾ ഏതൊക്കെ?

ദശപുഷ്പം ചൂടി, തിരുവാതിരപ്പാട്ടുകൾ പാടി, കുമ്മിയടിച്ച് മങ്കമാരങ്ങനെ അതിരാണിപ്പാട്ടത്ത് തിരുവാതിര വാസന്തം തീർക്കുകയാണ്. കലോത്സവ വേദിയിൽ ചന്ദനം ചാർത്തിയെത്തുന്ന പെൺമണികൾ സുന്ദര പദങ്ങളാൽ ചുവടുവെക്കുന്നു. കലോത്സവത്തിന്റെ മുഖ്യവേദിയായ അതിരാണിപ്പാടത്ത് തിരുവാതിര കാണാനെത്തിയത് ആയിരങ്ങളാണ്. ഇനി മലയാളി മങ്കമാരോട് തിരുവാതിരയെ പറ്റിയൊരു ചോദ്യം, എന്താണ് ദശപുഷ്പം?
ദശപുഷ്പം ചൂടുന്ന ചടങ്ങ് തിരുവാതിര നാളിൽ പ്രധാനമാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്.
Story Highlights: Dasapushpam Thiruvathira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here