യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ

യുവാവിനെ വാനിൽ കയറ്റിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച നാല് പേർ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് വർക്കല വെട്ടൂർ സ്വദേശികളായ റീജിസ്, കാവു, സുൽത്താൻ, ജഹ്ഫർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ( Four persons arrested for attacking youth ). \
Read Also: ഒരിക്കൽ മൊബൈൽ മോഷണം നടത്തിയ അതേകടയിൽ വീണ്ടുമെത്തിയ മൊബൈൽ മോഷ്ടാവ് പിടിയിൽ; സംഭവം ദുബായിൽ
ഡിസംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മേൽവെട്ടൂർ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ വിനോദിനെയാണ് ഇവർ മർദിച്ചത്. വിനോദിന്റെ തന്നെ സുഹൃത്തായ റീജിസ് ഉൾപ്പെടുന്ന നാലംഗ സംഘം വെട്ടൂരിൽ വിളിച്ചു വരുത്തി മാരുതി വാനിൽ കയറ്റുകയായിരുന്നു. തുടർന്ന് വാനിലും പ്രദേശത്ത പലയിടങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും കൊണ്ട് പോയി വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു.
ക്രൂരമർദനത്തിന് ശേഷം യുവാവിനെ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. വിനോദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിലെ ഒരു ബാറിൽ നടന്ന അക്രമ സംഭവങ്ങളുടെ ഭാഗമായാണ് മർദനമുണ്ടായത്.
Story Highlights: Four persons arrested for attacking youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here