‘എന്നിലെ നടൻ കാത്തിരുന്ന യാത്ര’, പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പമുള്ള യാത്ര തുടങ്ങുകയാണെന്ന് ഹരീഷ് പേരടി

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പവും മോഹൻലാലിനൊപ്പവുമുള്ള കാത്തിരുന്ന യാത്ര തുടങ്ങുകയാണെന്ന് നടൻ ഹരീഷ് പേരടി. എന്നിലെ നടൻ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര തുടങ്ങുകയാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. (hareesh peradi in malaikottai vaaliban mohanlal lijo jose pellissery)
മലൈക്കൊട്ടൈ വാലിബൻ എന്ന ചിത്രത്തിൽ താനും ഭാഗമാണെന്നും ഇതുവരെയുള്ള സിനിമ ജീവിതത്തിലെ കാത്തിരുന്ന യാത്രയാണിതെന്നും അദ്ദേഹം കുറിച്ചു. മോഹന്‍ലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി താനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
‘അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടൻ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര. അനുഗ്രഹിക്കുക… മലൈക്കൊട്ടൈ വാലിബൻ’.., ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മലൈക്കോട്ടൈ വാലിബന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
Story Highlights: hareesh peradi in malaikottai vaaliban mohanlal lijo jose pellissery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here