പോർച്ചുഗീസുകാരുടെ കേരളത്തിലേക്കുള്ള വരവിനുശേഷം രൂപംകൊണ്ട ചവിട്ടുനാടകം; അറിയാം ഈ കലാരൂപത്തിന്റെ ചരിത്രം

ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നൽകുന്ന നാടകമാണ് ചവിട്ടുനാടകം. പോർച്ചുഗീസുകാരുടെ വരവരോടെ പലവിധ കാലരൂപങ്ങൾ ചേർന്ന് ചിട്ടപ്പെടുത്തിയതാണിത്. എന്നാൽ സ്കൂൾ കലോത്സവത്തിലെ ചവിട്ടുനാടകത്തിൽ പങ്കെടുക്കുന്ന എത്ര കുട്ടികൾക്ക് അതിന്റെ ചരിത്രം അറിയാം. കേരളത്തിലെ ക്രൈസ്തവർ നമ്മുടെ കലാവേദിക്കു സമ്മാനിച്ച അനന്യ സാധാരണമായ ദൃശ്യകലാരൂപമാണ് ചവിട്ടുനാടകം. പോർച്ചുഗീസുകാരുടെ വരവോടെയാണ് കേരളത്തിലേക്ക് ചവിട്ടുനാകമെത്തപ്പെട്ടതെന്നും ചരിത്രം. അഭിനയവും പാട്ടും കളരിയുമെല്ലാം ഒത്തു ചേർന്ന് മെയ്യ്‌വഴക്കത്തോടെ അവതരിപ്പിക്കണം. ( History of Chavittu Nadakam Portuguese Connection ).
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
അന്യംനിന്നു പോകുന്ന ചവിട്ടുനാടകം പോലെ അതിന്റെ ചരിത്രവും മറവിയുടെ പുസ്തകതാളിൽ ഒളിപ്പിക്കുകയാണ് പലരും. 300 വർഷം മുൻപ് ജീവിച്ചിരുന്നു ചിന്നതമ്പി അണ്ണാവിയാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഭരണകാലത്ത് രൂപം കൊണ്ട ചവിട്ടുനാടകത്തിന്റെ ആചാര്യനായിരുന്നു വറീച്ചനുണ്ണാവി എന്നും അറിയപ്പെട്ടിരുന്ന ചിന്നതമ്പി അണ്ണാവി. യൂറോപ്യൻ കലാരൂപങ്ങളുടെയും കേരളത്തിലെ പരമ്പരാഗത കലകളുടെയും സമന്വയമായ ചവിട്ടുനാടകം തീരപ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ചിന്നതമ്പി അണ്ണാവി മുഖ്യ പങ്കുവഹിച്ചു.
നിരവധി ഐതിഹ്യങ്ങൾ ചിന്നതമ്പി അണ്ണാവിയെക്കുറിച്ചു നിലവിലുണ്ട്. ഉദ്ദേശം മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലെത്തി കൊച്ചി, കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിലായി പതിനേഴു വർഷങ്ങളോളം താമസിച്ച് തിരിച്ചു നാട്ടിലേക്കു പോയി എന്നാണ് പ്രചാരത്തിലുള്ള ഒരു ഐതിഹ്യം. ചവിട്ടുനാടകകലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയിലെ ഗോതുരുത്തിലെ കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിനു സമീപം അണ്ണാവിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Story Highlights: History of Chavittu Nadakam Portuguese Connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here