Advertisement

കലോത്സവത്തിൽ ഏറ്റവുമധികം പോയിൻ്റ്; പത്താം തവണയും ഒന്നാമത് പാലക്കാട് ഗുരുകുലം സ്കൂൾ

January 7, 2023
Google News 1 minute Read

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവുമധികം പോയിൻ്റ് സ്വന്തമാക്കുന്ന സ്കൂൾ എന്ന പുരസ്കാരം പത്താം തവണയും പാലക്കാട്‌ ജില്ലയിലെ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂളിന്. 156 പോയിൻ്റോടെയാണ് ഇക്കുറി ഗുരുകുലം സ്കൂൾ കിരീടം ചൂടിയത്. 142 പോയിൻ്റുള്ള തിരുവനന്തപുരം കാർമൽ ഗേൾസ് സ്കൂൾ രണ്ടാമതും കാസർഗോഡ് ദുർഗ സ്കൂൾ 114 പോയിൻ്റുമായി മൂന്നാമതുമുണ്ട്.

തുടർച്ചയായ കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ശ്രമ ഫലമാണ് ഗുരുകുലം സ്കൂളിൻ്റെ ഈ നേട്ടം. കുട്ടികളിലെ കലാവാസന കണ്ടെത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനും സ്കൂളും പി ടി എയും ഒരു പോലെ ശ്രമിക്കുന്നു. ജൂണിൽ തന്നെ യൂത്ത് ഫെസ്റ്റിവൽ നടത്തി, സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നു.

ഇത്തവണ 40 ഇനങ്ങളിലായി 151 മിടുക്കരാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. 38 എണ്ണത്തിനും എ ഗ്രേഡ്. ആലത്തൂർ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട 4 ഇനങ്ങൾക്ക് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോട് കൂടിയ ഒന്നും രണ്ടും സ്ഥാനങ്ങൾ.

Story Highlights: kalolsavam 2023 palakkad gurukulam school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here