അന്ന് കെ.എസ് ചിത്രയ്‌ക്കൊപ്പം ലളിത ഗാനത്തിന് ഒന്നാം സമ്മാനം; ഇന്നെവിടെ ?

വർഷം 1978…വേദി കേരളാ സ്‌കൂൾ കലോത്സവം. ലളിത ഗാനം മത്സരത്തിൽ അന്ന് ഒന്നാം സമ്മാനം നേടിയത് കേരളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്രയാണ്. ചിത്രയ്‌ക്കൊപ്പം അന്ന് ഒന്നാം സമ്മാനം നേടിയ മറ്റൊരു കലാകാരൻ കൂടിയുണ്ട്…പേര് മോഹൻ ലോറൻസ് സൈമൺ. ചിത്ര പിന്നീട് സംഗീത ലോകത്തിന്റെ അവിഭാജ്യഘടകമായി കേരളത്തിന്റെ പേര് ഇന്ത്യയൊട്ടാകെ എത്തിച്ചു. എവിടെയാണ് മോഹൻ ? ( man who won in 1978 kalolsavam with chitra )
മോഹൻ സംഗീതമെല്ലാം ഉപേക്ഷിച്ച് ഇന്ന് പ്രവാസ ജീവിതം നയിക്കുകയാണ്. ദുബായിലെ ടാലന്റ് ഓട്ടോ ഗ്യാരേജിന്റെ ഡയറക്ടറാണ് മോഹൻ.
1986 മുതൽ ഒമാനിലാണ് മോഹൻ. ഡോക്ടറായ മാതാപിതാക്കൾക്ക് ഒമാനിൽ ക്ലിനിക്കായിരുന്നു. അതുകൊണ്ട് തന്നെ മൂവരും പ്രവാസ ജീവിതത്തിലേക്ക് തിരികെ പോയി. അച്ഛനെഴുതിയ ഗാനം പാടിയാണ് മോഹൻ അന്ന് ഒന്നാം സമ്മാനം നേടിയത്. ചിത്രയുടെ ഗാനം അന്ന് തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് മോഹൻ ഓർക്കുന്നു.
Read Also: നടി വിന്ദൂജ മേനോൻ കലാതിലകമായ കാലത്ത് കലാപ്രതിഭയായി തിളങ്ങിയ യുവാവ്; ഇന്ന് എവിടെയാണ് ?
അച്ഛന് വക്കീൽ ആക്കണമെന്നായിരുന്നു ആഗ്രഹം. സംഗീതത്തിന്റെ വഴിയേ പോയി ഭാവി നഷ്ടപ്പെടുമെന്ന് ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായി. അങ്ങനെ സംഗീത ഉപേക്ഷിച്ചു. പിന്നീട് മനസ് മടുത്തു…ആഗ്രഹിച്ചതൊന്നും നടന്നില്ല. അങ്ങനെ ഇവിടെ എത്തിപ്പെട്ടു. തിരിഞ്ഞ് നോക്കുമ്പോൾ വലിയ നഷ്ടം തോന്നുന്നില്ലെന്നും, മാതാപിതാക്കളെ അനുസരിച്ച് ജീവിതത്തിൽ തൃപ്തിയുണ്ടെന്നും മോഹൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: man who won in 1978 kalolsavam with chitra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here